മനസുണ്ടെങ്കില്‍ എന്തും നടക്കും കഠിനവ്യായാമവുമായി ശില്‍പ്പ ഷെട്ടി
ശരീര സൗന്ദര്യത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന ബോളിവുഡ് താരമാണ് ശില്‍പ്പ ഷെട്ടി. ബോഡി ഫിറ്റ്‌നസിനായി ശില്‍പ്പ ചെയ്യുന്ന യോഗാസനങ്ങളും മറ്റും അവര്‍ സ്ഥിരമായി സോഷ്യല്‍മീഡിയകളില്‍ പങ്കിടുകയും ചെയ്യും.
ഇപ്പോള്‍ താരം പങ്ക് വച്ചിരിക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. വളരെ സങ്കീര്‍മണമായ ഒറു വ്യായാമമുറയാണ് ഈ വീഡിയോയില്‍ ശില്‍പ്പ ചെയ്യുന്നത്. 20 കിലോ ഭാരമുള്ള സ്‌ക്വാറ്റുമായി നടത്തുന്ന വ്യായാമത്തിന്റെ വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്. നിങ്ങളുടെ മനസ്സും ഹൃദയവും ഒരു കാര്യത്തിനായി സമര്‍പ്പിക്കുമ്പോള്‍ എന്തും സാധ്യമാണ്. കുറച്ചുകാലമായി ഇത് നേടാന്‍ ഞാന്‍ ലക്ഷ്യമിടുന്നു, ഒടുവില്‍ അത് സംഭവിച്ചു. ഇത് എളുപ്പമാണെന്ന് തോന്നുമെങ്കിലും, 20-കിലോ ഭാരമുള്ള സ്‌ക്വാറ്റുമായി നടത്തുന്ന വ്യായമം കാണുന്നതുപോലെ അത്ര എളുപ്പമല്ലെന്നും അവര്‍ പറയുന്നു.
തുടകള്‍, മുട്ട്, കാല്‍മുട്ട് സന്ധികള്‍, ലോവര്‍ ബാക്ക് എന്നിവ ഇത് വഴി ശക്തിപ്പെടുമെന്നും അവര്‍ പറയുന്നു. കൊഴുപ്പ് കത്തിക്കാനും ഇത് സഹായിക്കുമെന്നും ദിവസത്തിനും ആഴ്ച്ചയക്കുമുള്ള മഹത്തായ തുടക്കമാണെന്നും ശില്‍പ്പ ഷെട്ടി ചൂണ്ടിക്കാണിക്കുന്നു. https://www.instagram.com/p/CVcKYvNjxK3/?utm_source=ig_embed&utm_campaign=embed_video_watch_again